വീടിന് പുറത്ത് മൊബൈലില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈയില്‍ നിന്ന് മോഷ്ടാവ് ഫോണ്‍ തട്ടിയെടുത്തു (വീഡിയോ)

single-img
11 April 2018


https://www.youtube.com/watch?v=dLxfWTQIfK0

വീടിന് പുറത്ത് സ്‌കൂട്ടറിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കൈയില്‍ നിന്ന് മോഷ്ടാവ് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചു. വിയറ്റ്‌നാമിലെ ഹോവാ സിറ്റിയില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

സ്‌കൂട്ടറില്‍ കയറി മൊബൈല്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈസമയം മറുഭാഗത്ത് നിന്ന് മോഷ്ടാവ് കുട്ടിയുടെ സമീപത്തേക്ക് നടന്നു വന്നു. തുടര്‍ന്ന് ചുറ്റും വീക്ഷിച്ച ശേഷം കുട്ടിയുടെ കൈയില്‍ നിന്ന് മൊബൈല്‍ വാങ്ങി ഓടി.

കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ വീട്ടുകാര്‍ വന്നുനോക്കിയപ്പോഴാണ് മൊബൈല്‍ മോഷണം പോയെന്ന് മനസിലായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.