ഈ വിനയം കണ്ടുപഠിക്കണം: ചെന്നൈ താരങ്ങള്‍ക്ക് കുടിവെള്ളവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി

single-img
11 April 2018

ചെന്നൈ: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐ.പി.എല്ലില്‍ തങ്ങളുടെ അപ്രമാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും ചെന്നൈ പരാജയപ്പെടുത്തി.

ഇന്നലത്തെ മത്സരത്തില്‍ മൈതാനത്ത് ചെന്നൈ താരങ്ങള്‍ തകര്‍ത്താടുമ്പോള്‍ ക്യാമറ കണ്ണുകള്‍ പതിച്ചത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസിയിലേക്കാണ്. ചെന്നൈ താരമായ ഡൂപ്ലെസി ഓസീസ് പരമ്പരക്കിടെ വിരലിലേറ്റ പരിക്കുകാരണം ആദ്യ രണ്ടു മത്സരങ്ങള്‍ക്കും ഇറങ്ങിയിരുന്നില്ല.

എന്നാല്‍ ബൗണ്ടറി ലൈനിനരികെ കുടിവെള്ളവുമായി നിന്ന് സ്വന്തം ടീമിന് പിന്തുണയ്ക്കുന്ന ഡൂപ്ലെസിയാണ് ഇപ്പോള്‍ ചെന്നൈയുടെ താരം. യാതൊരു തലക്കനവുമില്ലതെ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ വെള്ളവുമായി ബൗണ്ടറി ലൈനിനരികെ ഡൂപ്ലെസി എത്തിയത് സോഷ്യമീഡിയയും ആഘോഷമാക്കി.

വെള്ളവുമായി ബൗണ്ടറി ലൈനിനരികെ നില്‍ക്കുന്ന ഡൂപ്ലെസിയുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത് ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയാണ്. വിനയമാണ് ഏറ്റവും വലിയ ഗുണം. ദക്ഷിണാഫ്രിക്കന്‍ നായകന്‍ കുടിവെള്ളവുമായി സഹതാരങ്ങളെ സഹായിക്കുകയാണെന്നും ഓജ ട്വീറ്റ് ചെയ്തു.