കാറിന്റെ ചില്ല് തകര്‍ത്ത് ജിറാഫ് (വീഡിയോ)

single-img
11 April 2018

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സഫാരി പാര്‍ക്കില്‍ കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. ദമ്പതികള്‍ ഇരുന്ന കാറിനകത്തേക്ക് ജിറാഫ് തലയിടുകയും ഗ്ലാസ് കയറ്റാന്‍ ദമ്പതികള്‍ ശ്രമിച്ചപ്പോള്‍ ചില്ലുകള്‍ തകരുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കാറിലിരുന്ന് ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നു ദമ്പതികള്‍. ജിറാഫിന്റെ ശ്രദ്ധ ഇവരിലേക്ക് തിരിഞ്ഞു. കാറിനുള്ളില്‍ ഭക്ഷണമിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജിറാഫ് അതെടുക്കാനായി കാറിനകത്തേക്ക് തലയിട്ടു. ഇത് കണ്ട് ദമ്പതികള്‍ ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

കാറിന്റെ ഗ്ലാസ് കയറ്റാന്‍ ദമ്പതികള്‍ ശ്രമിച്ചതോടെയാണ് ചില്ല് തകര്‍ന്നത്. എന്നാല്‍ ജിറാഫിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സഫാരി പാര്‍ക്ക് അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. സഫാരി പാര്‍ക്കിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് കാറിന്റെ ചില്ല് പകുതി താഴ്ത്താന്‍ അനുവാദമുണ്ട്. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാണ് ഇത്തരത്തില്‍ ചില്ല് പകുതി താഴ്ത്തി വെയ്ക്കുന്നത്.