സോനം കപൂറിന് ട്വിറ്ററില്‍ നിന്ന് കിട്ടിയത് എട്ടിന്റെ പണിയല്ല; ‘ത്രികോണത്തിന്റെ പണി’

single-img
10 April 2018

Support Evartha to Save Independent journalism

ട്വിറ്ററില്‍ നിന്ന് പണികിട്ടിയിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂറിന്. സോഷ്യല്‍മീഡിയയില്‍ കണ്ടുവരാറുള്ള പ്രായോഗിക ബുദ്ധി പരീക്ഷിക്കാനുള്ള പസിലുകളിലൊന്നില്‍ കയറി പയറ്റി നോക്കിയതാണ് താരത്തിന് തിരിച്ചടിയായത്. എത്ര ത്രികോണങ്ങളുണ്ടെന്ന് കണ്ടെത്താമോ എന്ന് ട്വിറ്ററില്‍ കണ്ട ചോദ്യത്തിന് മറുപടി പറഞ്ഞതിന്റെ പേരിലാണ് സോനം ട്രോളുകള്‍ക്ക് ഇരയായത്.

ചിത്രത്തിലുള്ള ത്രികോണങ്ങളുടെ എണ്ണം കണ്ടുപിടിക്കാമോ എന്ന് ചോദിച്ച് ഫിലിം ഫെയര്‍ മാഗസിന്‍ എഡിറ്ററാണ് പസില്‍ ട്വീറ്റ് ചെയ്തത്. ഇതുകണ്ട സോനം മറുപടിയായി ഏഴ് എന്ന് ഉത്തരം കൊടുത്തു. താരത്തിന്റെ തെറ്റായ ഉത്തരം കണ്ടതോടെ ട്രോളര്‍മാര്‍ പണി തുടങ്ങി.

തനിക്ക് പറ്റിയ തെറ്റ് സോനം അംഗീകരിച്ചു. മാത്രമല്ല കണക്കില്‍ താന്‍ മോശമാണെന്ന് തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്താണ് ശരിയായ ഉത്തരമെന്ന് ഇപ്പോഴും അറിയില്ലെന്ന് പറഞ്ഞ താരത്തിന് കൃത്യമായ രേഖാചിത്രത്തിലൂടെ ചിലര്‍ ഉത്തരം വിശദീകരിച്ചുനല്‍കിയിട്ടുമുണ്ട്.