മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യേണ്ട; മുസ്ലിങ്ങളെ ഹിന്ദുക്കള്‍ തങ്ങളുടെ വീട്ടില്‍ കയറ്റരുത്: വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

single-img
10 April 2018

Doante to evartha to support Independent journalism

മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഹിന്ദുക്കള്‍ തങ്ങളുടെ വീട്ടില്‍ കയറ്റരുതെന്ന് ബിജെപി എംഎല്‍എ ബിഎല്‍ സിംഗാള്‍. രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എംഎല്‍എയാണ് സിംഗാള്‍. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യേണ്ട. എല്ലാ തരത്തിലുള്ള കുറ്റകൃത്യങ്ങളിലും ഉള്‍പ്പെടുന്നവരാണ് മുസ്ലീങ്ങളെന്നും തന്റെ വീട്ടിലോ ഓഫീസിലോ അവരെ കയറ്റില്ലെന്നും സിംഗാള്‍ പറഞ്ഞു.

മുന്‍പും ഇത്തരത്തില്‍ വിവാദപ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് സിംഗാള്‍. ഹിന്ദുക്കള്‍ക്ക് ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ടായാല്‍ തന്നെ വേവലാതിയാണ് എന്നാല്‍ മുസ്ലീം സമുദായത്തെ അത് ബാധിക്കുന്നില്ലെന്നുമുള്ള സിംഗാളിന്റെ പ്രസ്താവന വിവാദമായിരുന്നു. 12മുതല്‍ 14 വരെ കുട്ടികളെ ജനിപ്പിക്കുകയും 2030 ആകുമ്പോഴേക്കും നിയമസഭ പിടിച്ചെടുക്കുകയുമാണ് മുസ്ലീങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.