പീസ് സ്‌കൂളിന് ഐഎസുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത്

single-img
10 April 2018

മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന ആരോപണം നേരിടുന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന മലയാളിയുടെ ശബ്ദസന്ദേശം പുറത്ത് വന്നു. ഐഎസില്‍ ചേര്‍ന്ന കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷിദിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബര്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച അഭിമുഖത്തെ പരാമര്‍ശിച്ചാണ് സന്ദേശം എത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ പീസ് സ്‌കൂളിന്റെ ഐസിസ് ബന്ധം അക്ബര്‍ പൂര്‍ണമായും മറച്ചുവച്ചുവെന്ന് റാഷിദ് പറയുന്നു.

എംഎം അക്ബറിനും പീസ് സ്‌കൂളിനുമെതിരെ ഗുരുതരമായ ആരോപണമാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിലൂടെ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍ഐഎ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഫ്ഗാനില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി ഷിഹാസ് പീസ് ഫൗണ്ടേഷന്റെ പ്രധാന ഭാരവാഹിയായിരുന്നുവെന്നും റാഷിദ് അവകാശപ്പെടുന്നു. ഷിഹാസ് ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെട്ടതായും റാഷിദ് വെളിപ്പെടുത്തി. പീസ് സ്‌കൂളുമായി ബന്ധമുള്ള രണ്ട് പേരെ കുറിച്ച് അക്ബര്‍ അഭിമുഖത്തില്‍ ഒന്നും പറയുന്നില്ല.

കാസര്‍ഗോഡ് നിന്നുള്ള ഷിഹാസാണ് ഒരാള്‍. പീസ് ഫൗണ്ടേഷന്റെ സപ്ലെ ചെയിന്‍ മാനേജറായിരുന്നു ഷിഹാസ്. പീസ് ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളിലേക്കും വേണ്ട സാധനങ്ങളും മറ്റും സപ്‌ളെ ചെയ്യുന്നത് ഷിഹാസാണ്. ബുക്കുകളായാലും യൂണിഫോം ആയാലും ബാക്കിയുള്ള മെറ്റീരിയല്‍സും അറേഞ്ച് ചെയ്യുന്നത് ഷിഹാസ് തന്നെയായിരുന്നു.

പീസ് ഫൗണ്ടേഷനില്‍ ജോലി ചെയ്ത ഒരു പ്രൈം മെമ്പര്‍ ആയിരുന്നു മറ്റൊരാള്‍. എന്തുകൊണ്ടാണ് അക്ബര്‍ അവരെക്കുറിച്ച് അഭിമുഖത്തില്‍ പറയാതിരുന്നതത്. പീസ് സ്‌കൂളിലെ അധ്യാപകരടക്കം ഐഎസിനെ പിന്തുണയ്ക്കുന്നവരാണെന്നും റാഷിദ് പറയുന്നു.