ഈ കുട്ടിയുടെ ഉറ്റവരെ കണ്ടെത്താന്‍ സഹായിക്കാമോ ?: കാസര്‍കോട് നിന്ന് ബന്ധുക്കളില്ലാതെ നാലുവയസുള്ള ആണ്‍കുട്ടിയെ കിട്ടി

single-img
10 April 2018

കാസര്‍കോട് കാഞ്ഞങ്ങാട് നിന്ന് ബന്ധുക്കളില്ലാതെ നാലുവയസുള്ള ആണ്‍കുട്ടിയെ കിട്ടി. കൊവ്വാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ നാട്ടുകാരാണ് ഇന്നുരാവിലെ കുട്ടിയെ കണ്ടെത്തിയത്. വെള്ള ഷര്‍ട്ടും നീല പാന്റുമാണ് വേഷം.

ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയെ ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. പൊലീസ് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ പേര് മോനം എന്നു പറഞ്ഞു. അച്ഛന്റെ പേര് രാജു എന്നും കുട്ടി പറയുന്നുണ്ട്. കുട്ടി ഏതു നാട്ടുകാരനാണെന്നോ ബന്ധുക്കള്‍ ആരാണെന്നതോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല.

കുട്ടിയെ താല്‍ക്കാലം ചൈല്‍ഡ് ലൈനിന് കൈമാറാനാണ് തീരുമാനം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസുമായി ബന്ധപ്പെടണം. നമ്പര്‍–0467–2204229.