കശ്മീരിൽ പാക്ക് ഷെല്ലാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

single-img
10 April 2018

ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. റൈഫിൾമാന്മാരായ വിനോദ് സിങ്(24), ജാകി ശർമ(30) എന്നിവരാണു വീരമൃത്യു വരിച്ചത്. റജൗരി ജില്ലയിൽ നിയന്ത്രണരേഖയോടു ചേർന്നു സുന്ദർബനി മേഖലയിലാണു ചൊവ്വാഴ്ച പുലർച്ചെ അഞ്ചേകാലോടെ ആക്രമണമുണ്ടായത്.

യാതൊരു പ്രകോപനവുമില്ലാതെ പാക്ക് പട്ടാളം വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നുവെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. ഇന്ത്യയുടെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടിയുണ്ടായി. ജമ്മു കശ്മീർ സ്വദേശികളാണു വിനോദ് സിങ്ങും ജാകി ശർമയും. പിതാവിനൊപ്പമായിരുന്നു വിനോദിന്റെ ജീവിതം. രജിനി ദേവിയാണു ജാകി ശർമയുടെ ഭാര്യ.