കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹീന സിദ്ധുവിന്റെ ഗെയിംസ് റെക്കോഡോടെ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

single-img
10 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആറാം ദിനത്തിലും ഇന്ത്യന്‍ മെഡല്‍ വേട്ട തുടരുന്നു. 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഹീന സിദ്ധു മേളയിലെ ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണം സ്വന്തമാക്കി. ഹീന 38 പോയിന്റ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനാണ് വെള്ളി.

മലേഷ്യയുടെ ആലിയ അസ്ഹാരി വെങ്കലം നേടി. മറ്റൊരു ഇന്ത്യന്‍ താരമായ അനു സിങ്ങിന് ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന വെള്ളി നേടിയിരുന്നു. നേരത്തെ പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ ഗഗന്‍ നാരംഗും ചെയ്ന്‍ സിങ്ങും നിരാശപ്പെടുത്തിയിരുന്നു.

എട്ടു തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഗഗന്‍ ഏഴാം സ്ഥാനത്തും ചെയ്ന്‍ സിങ്ങ് നാലാം സ്ഥാനത്തുമാണ് മത്സരം പൂര്‍ത്തിയാക്കിയത്.