തീപിടിച്ച കാറില്‍ നിന്നും ഡ്രൈവറെ വഴിയാത്രക്കാരന്‍ സാഹസികമായി രക്ഷിച്ചു; വീഡിയോ വൈറല്‍

single-img
10 April 2018

തീ പിടിച്ച കാറില്‍ നിന്ന് യാത്രക്കാരനെ ഒരാള്‍ സാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. യുഎസിലാണ് സംഭവം. പൊലീസ് വാഹനത്തിന്റെ ഡാഷ് കാമില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിക്കുകയായിരുന്നു.

ഈ സമയം പ്രദേശവാസിയായ 57കാരന്‍ ജോസ് മാര്‍ട്ടിനെസ് അവിടേക്ക് എത്തി ഡ്രൈവറെ കാറിനുള്ളില്‍ നിന്നും വലിച്ചിറക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞത്. അപ്പോഴേക്കും ഡെവിന്‍ ജോണ്‍സണ്‍ എന്നയാളും അവിടേക്ക് സഹായത്തിനായി എത്തി.

പരിക്കേറ്റയാളെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ജോസ് മാര്‍ട്ടിന്റെ സമയോചിതമായ ഇടപെടലാണ് ഒരാളുടെ ജീവന്‍ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധി പേരാണ് ജോസിനെ പ്രശംസിച്ചത്.