ക്രിക്കറ്റ് താരവും നടനുമാകണ്ട; അബ്രാം ഭാവിയില്‍ ആരായിത്തീരണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

single-img
10 April 2018

Donate to evartha to support Independent journalism

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രാം വാര്‍ത്തകളില്‍ മിക്കപ്പോഴും താരമാണ്. അഞ്ച് വയസ് പ്രായമുള്ള അബ്രാമിനെ കുറിച്ച് ഷാരൂഖിന് ചില സ്വപ്‌നങ്ങളൊക്കെയുണ്ട്. സിനിമാ താരമാകണ്ട. മറിച്ച് ഭാവിയില്‍ അബ്രാമിനെ ഒരു ഹോക്കി താരമായി കാണണമെന്നാണ് കിംഗ് ഖാന്റെ സ്വപ്‌നം.

അബ്രാം ഇന്ത്യക്ക് വേണ്ടി കളിക്കണമെന്നും ഷാരൂഖ് ആഗ്രഹിക്കുന്നുണ്ട്. ‘അവന്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല. ചെറുതായി ഫുട്‌ബോള്‍ കളിക്കും. പക്ഷെ അബ്രാം ഇന്ത്യക്ക് വേണ്ടി ഹോക്കി കളിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം’, ഷാരൂഖ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം കാണാന്‍ ഷാരൂഖിനൊപ്പം അബ്രാമും എത്തിയിരുന്നു. ഹോക്കി പശ്ചാത്തലമാക്കി ഒരുക്കിയ ചക് ദേ ഇന്ത്യയില്‍ ഹോക്കി കോച്ചിന്റെ വേഷമായിരുന്നു ഷാരൂഖ് ചെയ്തിരുന്നത്.