യോഗി ആദിത്യനാഥ് സഖ്യമര്യാദ പാലിക്കുന്നില്ല: അമിത് ഷായുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ സഖ്യം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സഖ്യകക്ഷി

single-img
9 April 2018

ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സഖ്യകക്ഷിയായ എസ്.ബി.എസ്.പി (സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി) രംഗത്ത്. യോഗി ആദിത്യനാഥ് സഖ്യമര്യാദ പാലിക്കുന്നില്ലെന്നും തങ്ങളെ അവഗണിച്ചുവെന്നും എസ്.ബി.എസ്.പി നേതാവ് ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.

എപ്രില്‍ 10ന് അമിത് ഷായുമായി നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മുന്നണി വിടുന്നത് ആലോചിക്കുമെന്ന് രാജ്ഭര്‍ വ്യക്താക്കി. യു.പി ക്യാബിനറ്റ് അംഗമാണ് ഓം പ്രകാശ് രാജ്ഭര്‍.

യു.പി സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡിലേക്ക് പുതുതായി സവര്‍ണ്ണരായ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ ബന്ധുക്കളെയാണ് നിയമിച്ചതെന്നും എസ്.സി,എസ്.ടി ക്കാരായ ജനങ്ങള്‍ എങ്ങോട്ടു പോകുമെന്ന് പറയണമെന്നും രജ്ഭര്‍ പറഞ്ഞു.

ക്യാബിനറ്റ് യോഗത്തില്‍ എല്ലാവരുടെ അഭിപ്രായവും കേള്‍ക്കുമെങ്കിലും തീരുമാനമെടുക്കുന്നത് നാലോ അഞ്ചോ ആളുകള്‍ മാത്രമാണെന്നും എസ്.ബി.എസ്.പി നേതാവ് പറഞ്ഞു.

സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ സ്വന്തം എം.പിമാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണെന്ന് എം.പിമാരായ അശോക് കുമാര്‍ ദൊഹ്‌റെ, യശ്വന്ത് സിങ്, ഛോട്ടെ ലാല്‍ ഖര്‍വാര്‍ സാധ്‌വി സാവിത്രി ബായ് ഫൂലെ എന്നിവരെ ചൂണ്ടിക്കാണിച്ച് രജ്ഭര്‍ പറഞ്ഞു.