വാഹന പരിശോധനയ്ക്കിടെ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം: നടുറോഡില്‍ നാടകീയ രംഗങ്ങള്‍

single-img
9 April 2018

ഹൈദരാബാദ്: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പരിശോധന നടത്തുന്നതിനിടെ അമിതമായി മദ്യപിച്ചെത്തിയ യുവതി പോലീസിനെ ആക്രമിച്ചു. പോലീസിനൊപ്പം ക്യാമറാമാനേയും യുവതി ആക്രമിക്കുന്ന ദൃശ്യം വൈറലായി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവെ പരിശോധനയ്‌ക്കായി പൊലീസിന് മുന്നില്‍ പെട്ടതോടെയാണ് യുവതിയ്‌ക്ക് നിയന്ത്രണം നഷ്‌ടമായത്. ഞായറാഴ്‌ച രാത്രി ഒരുമണിയ്‌ക്കായിരുന്നു സംഭവം.

സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഇയാളും നന്നായി മദ്യപിച്ചിരുന്നു. തുടര്‍ന്ന് പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് പൊലീസ് അറിയിച്ചതോടു കൂടി കാറിന്റെ പിന്നില്‍ ഇരിക്കുകയായിരുന്ന യുവതി അക്രമാസക്തയാവുകയായിരുന്നു.

പോലീസ് ഓഫീസറോട് തര്‍ക്കിച്ച യുവതി പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനു നേരേയും തിരിഞ്ഞു.
പോലീസിനെ യുവതി കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. അമിതമായി മദ്യപിച്ചതിനാല്‍ നിയന്ത്രണം വിട്ട അവസ്ഥയിലായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു.

ഇരുവരേയും പോലീസ് സ്‌റ്റേഷനിലെത്തിച്ചശേഷം കേസെടുത്തു. മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനെതിരെയുള്ള നടപടികളുടെ ഭാഗമായിരുന്നു പരിശോധനയെന്നും ഇക്കാര്യം മാധ്യമങ്ങളെ നേരത്തേ അറിയിച്ചിരുന്നുവെന്നും ഹൈദരാബാദ് പോലീസ് പറഞ്ഞു.