ചൈനീസ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ മുന്നേറ്റവുമായി ഇര്‍ഫാന്റെ ഹിന്ദി മീഡിയം

single-img
9 April 2018

ഇര്‍ഫാന്‍ ഖാന്‍ നായകനായ ഹിന്ദി മീഡിയം എന്ന ചിത്രം ചൈനീസ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ വലിയ മുന്നേറ്റം നടത്തുന്നു. ഹിന്ദി മീഡിയത്തിന് ഇന്ത്യയില്‍ കളക്ഷന്‍ തീരെ കുറവായിരുന്നുവെങ്കിലും ചൈനയില്‍ ഈ ചിത്രത്തിന് 138 കോടി രൂപയുടെ കളക്ഷന്‍ ലഭിച്ചു. നേരത്തെ ആമിര്‍ ഖാന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറിനും സമാനരീതിയില്‍ കളക്ഷന്‍ ലഭിച്ചിരുന്നു.

ഇര്‍ഫാന്‍ ഖാനും സബാ ഖമറുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സംവിധാനം ചെയ്തത് സാകേത് ചൗധരിയാണ്. ഡല്‍ഹിയിലെ ഒരു മുന്തിയ സ്‌കൂളില്‍ മകള്‍ക്ക് അഡ്മിഷന്‍ നേടുന്നതിനായി മാതാപിതാക്കള്‍ ചെയ്യുനന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

ഇപ്പോള്‍ തന്നെ പികെയുടെ നൂറു കോടി രൂപ എന്ന നേട്ടം മറികടക്കാന്‍ ഹിന്ദി മീഡിയത്തിന് സാധിച്ചു. എന്നാല്‍ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ പോലെ അതിഗംഭീര കളക്ഷന്‍ ലഭിച്ചിട്ടില്ല. ഒരാഴ്ച്ചകൂടി സിനിമ നിറഞ്ഞ സദസ്സില്‍ ഓടുകയാണെങ്കില്‍ സല്‍മാന്‍ ഖാന്‍ ചിത്രം ബജ്‌രംഗി ഭായ്ജാന്റെ 300 കോടി രൂപ എന്ന കളക്ഷനെ മറികടക്കാന്‍ കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.