കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം

single-img
9 April 2018

Donate to evartha to support Independent journalism

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ എട്ടാം സ്വർണം ഷൂട്ടിങ്ങിൽനിന്ന്. 10 മീറ്റർ എയർ പിസ്റ്റളിൽ ജിത്തു റായ് ആണു സ്വർണം നേടിയത്. ഇന്ത്യയുടെ ഓം പ്രകാശ് മിതർവാൾ വെങ്കലമെഡൽ നേടി. ഓസ്ട്രേലിയയുടെ കെറി ബെൽ ആണു വെള്ളി നേടിയത്. ലോക നാലാം നമ്പർ താരമായ, ലക്നൗവിൽനിന്നുള്ള സൈനികൻകൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോർഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം തുടങ്ങിയത്. പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങാണ് വെള്ളി നേടിയത്. 352 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് പ്രദീപിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്ബ്യന്‍ഷിപ്പില്‍ ജലന്ധറില്‍ നിന്നുള്ള ഇരുപത്തിമൂന്നുകാരന്‍ ചാമ്ബ്യനായിരുന്നു.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി ഉയര്‍ന്നു. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ.