ജിയോയെ കീഴടക്കി തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍: 248 രൂപയ്ക്ക് 153 ജിബി ഡേറ്റ

single-img
9 April 2018

ബിഎസ്എന്‍എല്‍ അത്യുഗ്രന്‍ ഡേറ്റാ ഓഫര്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2018 അനുബന്ധിച്ചാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ ക്രിക്കറ്റ് സീസന്‍ പാക്ക് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിഎസ്എന്‍എല്ലും ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഐപിഎല്‍ സീസന്‍ പ്ലാന്‍ അവതരിപ്പിച്ചത്.

ബിഎസ്എന്‍എല്‍ ഓഫര്‍ പ്രകാരം 248 രൂപയ്ക്ക് 51 ദിവസത്തേക്ക് 153 ജിബി ഡേറ്റയാണ് ലഭിക്കുക. ജിയോയുടെ ക്രിക്കറ്റ് സീസന്‍ പ്ലാന്‍ 251 രൂപയ്ക്ക് 51 ദിവസത്തേക്ക് കേവലം 102 ജിബി ഡേറ്റയാണ് നല്‍കുന്നത്. എന്നാല്‍ ബിഎസ്എന്‍എല്‍ ദിവസവും മൂന്നു ജിബി ഡേറ്റ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ജിയോ 4ജി ആണെങ്കില്‍ ബിഎസ്എന്‍എല്‍ 3ജി വരിക്കാര്‍ക്കും ഉപയോഗിക്കാനാകും. 248 പ്ലാന്‍ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ലഭ്യമാണ്. ക്രിക്കറ്റ് മല്‍സരങ്ങള്‍ കാണാന്‍ 3ജിബി ഡേറ്റ ഉപയോഗിക്കാം. ദിവസം രണ്ടു കളി കാണുന്നവര്‍ക്ക് 3ജിബി മതിയാകും. ഐപിഎല്‍ മല്‍സരങ്ങള്‍ തീരുന്നതു വരെ ഈ ഡേറ്റ ഉപയോഗിക്കാം. ഐപിഎല്‍ മത്സരങ്ങള്‍ നേരിട്ട് ടിവി ആപ്ലിക്കേഷന്‍ വഴി സൗജന്യമായി അവതരിപ്പിക്കുമെന്ന് ഭാരതി എയര്‍ടെലും അറിയിച്ചു.