തേനിയില്‍ വാഹനാപകടം: മലപ്പുറത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

single-img
9 April 2018

Support Evartha to Save Independent journalism

തേനി: തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ നാല് മരണം. മലപ്പുറം അഴിഞ്ഞിലം സ്വദേശികളായ കളത്തില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന(34), ഇവരുടെ മക്കളായ ലാമിയ, ബാസിത്ത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ റഷീദിന്റെ മറ്റൊരു മകന്‍ ഫായിസ് ചികിത്സയിലാണ്.

ചെന്നൈയില്‍ ജോലിചെയ്തിരുന്ന അബ്ദുല്‍ റഷീദും കുടുംബവും തേനിയിലേക്ക് വിനോദയാത്ര പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് വിവരം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ തേനിയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ തേനിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.