കണ്ണിറുക്കിയ താരത്തെ കണ്‍നിറയെ കണ്ട് അബുദാബി

single-img
8 April 2018

അബുദാബി: ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കി തരംഗമായി മാറിയ ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയ പ്രകാശ് വാര്യരും അഭിനേതാവ് റോഷന്‍ അബ്ദുല്‍ റഊഫും അബുദാബി, അല്‍ ഐന്‍ നഗരങ്ങളിലെ മിഡിയോര്‍ ഹോസ്പിറ്റലുകളില്‍ പ്രേക്ഷകര്‍ക്കൊപ്പം സംവദിക്കാനെത്തി.

അല്‍ ഐന്‍ മിഡിയോര്‍ ഹോസ്പിറ്റല്‍ അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററുമായി സഹകരിച്ചു നടപ്പാക്കുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപനത്തിനാണ് സമൂഹ മാധ്യമങ്ങളിലെ സൂപ്പര്‍ താരമായ പ്രിയ വാര്യര്‍ എത്തിയത്. ദുബായിലും അബുദാബിയിലും അല്‍ ഐനിലും താരാരാധകര്‍ക്ക് ഹരം പകരുന്ന വേദികള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയിരുന്നു.

അഞ്ചാം തരം മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളില്‍ നിന്നും അര്‍ഹരായ അഞ്ചു വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്കു 2018-2019 അധ്യായന വര്‍ഷത്തേക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതാണ് മിഡിയോര്‍ ഹോസ്പിറ്റല്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി. ഏപ്രില്‍ 8 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ഈ സഹായത്തിനു അപേക്ഷിക്കാം.