പ്ലാസ്റ്റിക്കെന്ന് പറഞ്ഞ് ട്രോളിയവരൊക്കെ എവിടെ? ലാലേട്ടന്റെ ഒടിയനെ ഒരു ഡസന്‍ സിനിമകള്‍ കൊണ്ട് വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണെന്ന് മമ്മൂട്ടിയെ കളിയാക്കി ലാലേട്ടന്‍ ടീം

single-img
8 April 2018

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഒടിയന്‍’. അത് കൊണ്ട് തന്നെ ഒടിയനെ സംബന്ധിച്ചുള്ള ഓരോ വാര്‍ത്തയും ചര്‍ച്ച ചെയ്യപ്പെടുന്നു. മോഹന്‍ലാല്‍ ചിത്രത്തിനായി നടത്തിയ മേക്കോവര്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ശരിക്കും മെലിഞ്ഞതല്ലെന്നും എല്ലാം പ്ലാസ്റ്റിക്കാണെന്നുമായിരുന്നു ചിലരുടെ വാദം.

എന്നാല്‍ സ്വകാര്യ ചാനല്‍ പരിപാടിക്കെത്തിയ താരത്തെ കണ്ട് ഏവരും ആവേശത്തിലായി. കൂടാതെ മോഹന്‍ലാല്‍ തന്നെ ഏറ്റവും പുതിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. പ്ലാസ്റ്റിക് എന്ന് വിളിച്ച് ട്രോളിയവര്‍ക്കുള്ള മറുപടിയാണ് ലാലേട്ടന്റെ പുതിയ ചിത്രമെന്ന് ഫാന്‍സ് പറയുന്നു.

ഒടിയനെതിരെ ഒരു ഡസനിലധികം ചിത്രമിറക്കിയാണ് ഒരു താരം വെല്ലുവിളിക്കുന്നതെന്നും ഫാന്‍സ് കളിയാക്കുന്നുണ്ട്. പരോള്‍ പരാജയമാണെന്നും ഫാന്‍സ് ആരോപിക്കുന്നു. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഒടിയന്‍ മാണിക്യനെന്ന് സംവിധായകന്‍ ശ്രീകുമാര്‍ പറയുന്നു.

ഒരു നാടോടിക്കഥയുടെ സ്വപ്‌നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ചിത്രമായിരിക്കും ഒടിയനെന്നും സംവിധായകന്‍ പറയുന്നു. മാജിക്കല്‍ റിയലിസവും പ്രണയവും ഇഴചേരുന്ന ഒടിയന്‍ മണ്ണിന്റെ മണമുള്ള ത്രില്ലറായിരിക്കും. ഇരുട്ടിനെ മറയാക്കി മൃഗത്തിന്റെ വേഷം കെട്ടി ആളുകളെ പേടിപ്പിക്കാന്‍ ക്വട്ടേഷനെടുക്കുന്ന സംഘമുണ്ടായിരുന്നു തമിഴ്‌നാട്ടില്‍.

ഇക്കൂട്ടര്‍ കേരളത്തിലെത്തി ആളുകളെ ഭയപ്പെടുത്തിയിരുന്നു. ഒടിയന്‍മാരുടെ കൂട്ടത്തിലെ അവസാന കണ്ണിയായ മാണിക്യനായാണ് മോഹന്‍ലാല്‍ സ്‌ക്രീനില്‍ വരുന്നത്. ദേശീയ അവാര്‍ഡ് ജേതാവും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മഞ്ജുവാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജാണ് പ്രതിനായക വേഷത്തിലെത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്.