പ്രീ–5ജി നെറ്റ്‌വര്‍ക്കുമായി ജിയോ

single-img
8 April 2018

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 5ജി നെറ്റ്‌വര്‍ക്ക് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി മറ്റൊരു അതിവേഗ നെറ്റ്‌വര്‍ക്ക് സംവിധാനം പരീക്ഷിക്കുന്നു. ഐപിഎല്‍ 2018 നടക്കുന്ന സ്റ്റേഡിയങ്ങളിലാണ് പ്രി–5ജി എന്നറിയപ്പെടുന്ന മിമോ (Multiple-Input Multiple-Output) ടെക്‌നോളജി അവതരിപ്പിച്ചത്.

അതായത് നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ അഞ്ചു മുതല്‍ ഏഴ് ഇരട്ടിയോളം അധിക വേഗത്തിലാണ് മിമോ ടെക്‌നോളജി വഴി ഡാറ്റാ കൈമാറ്റം ചെയ്യുന്നത്. മിമോയുടെ നിലവിലുള്ള നെറ്റ്‌വര്‍ക്ക് സിഗ്‌നല്‍ ശേഷി 30MHz നേക്കാള്‍ അഞ്ചിരിട്ടി ശേഷിയുണ്ട്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നീ സ്റ്റേഡിയങ്ങളിലാണ് മിമോ പരീക്ഷിക്കുന്നത്. ഈ സ്റ്റേഡിയങ്ങളില്‍ ഏപ്രില്‍ ഏഴു മുതല്‍ മേയ് 27 വരെ മിമോ, 4ജി ഇനോഡ്ബിഎസ്, മറ്റു വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ലഭിക്കുമെന്ന് ജിയോ അറിയിച്ചു.

ജിയോയ്ക്ക് പുറമെ എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളും മിമോ ടെക്‌നോളജി നടപ്പിലാക്കാന്‍ പോകുകയാണ്. എയര്‍ടെല്‍ ഇപ്പോള്‍ തന്നെ മുംബൈയില്‍ മിമോ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. 2020 അവസാനത്തോടെ ടെലികോം കമ്പനികളെല്ലാം മിമോയിലേക്ക് മാറുമെന്നാണ് കരുതുന്നത്.