ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതി പാളത്തിലേക്ക് വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

single-img
7 April 2018


ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതി പാളത്തിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ കുര്‍ള സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

കുര്‍ല സ്റ്റേഷനില്‍ നിന്ന് യുവതി ട്രെയിനിലേക്ക് ഓടിക്കയറി. ഈ സമയം യുവതിയുടെ കൈയില്‍ നിന്ന് ബാഗ് പ്ലാറ്റ്‌ഫോമിലേക്ക് വീണു. ബാഗ് തിരികെയെടുക്കാന്‍ യുവതിയും പുറത്തേക്ക് ചാടി. ഈ സമയം ഇവര്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള സ്ഥലത്ത് കൂടി പാളത്തിലേക്ക് വീഴാന്‍ പോയി.

സമീപമുണ്ടായിരുന്നവരുടെയും ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്. ഇവര്‍ യുവതിയെ വലിച്ചെടുക്കുകയായിരുന്നു.