സിനിമയില്‍ അവസരം നല്‍കുന്നില്ല; പൊതുജനമധ്യത്തില്‍ വസ്ത്രമഴിച്ച് നടിയുടെ പ്രതിഷേധം (വീഡിയോ)

single-img
7 April 2018

https://www.youtube.com/watch?time_continue=14&v=tG4tSrUutaA

തെലുഗു സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് പൊതുജനമധ്യത്തില്‍ വസ്ത്രങ്ങള്‍ അഴിച്ച് നടിയുടെ പ്രതിഷേധം. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ഫിലിം നഗറിലുള്ള തെലുഗു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസില്‍ എത്തി നടി ശ്രീ റെഡ്ഡി പരസ്യമായി തന്റെ വസ്ത്രങ്ങള്‍ അഴിച്ചത്.

തന്നെ പല നിര്‍മ്മാതാക്കളും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച നടിയായിട്ടും തനിക്ക് മറ്റ് ചിത്രങ്ങളിലേക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും നടി ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ബന്‍ജാരഹില്‍സ് പൊലീസ് സ്ഥലത്തെത്തുകയും നടിയോട് പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ശ്രീ റെഡ്ഡി അതിന് തയ്യാറായില്ല. പ്രതിഷേധം തുടരുകയും ചെയ്തു. സല്‍വാര്‍ കമ്മീസ് ധരിച്ചെത്തിയ ശ്രീ റെഡ്ഡി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിന് മുന്നില്‍ പരസ്യമായി തന്റെ അടിവസ്ത്രങ്ങളടക്കം അഴിച്ചുമാറ്റുകയായിരുന്നുവെന്ന് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഇതേ തുടര്‍ന്ന് നടിയോട് അവിടെ നിന്ന് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. നടിക്കെതിരെ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസെടുക്കുമെന്ന് ബന്‍ജാരാസ് എസിപി കെഎസ് റാവു പറഞ്ഞു.
തെലുഗു സിനിമാലോകത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ വിവാദപരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയ നടിയാണ് ശ്രീ റെഡ്ഡി.