സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി സ്ത്രീയുടെ ആത്മഹത്യാ ഭീഷണി

single-img
7 April 2018

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്തി പടര്‍ത്തി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് അതിരാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കണ്ണൂരില്‍ തന്റെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വീണയുടെ ആത്മഹത്യാ ഭീഷണി. 2014ല്‍ പൊലീസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.