ഇത്ര ചെറിയ കുറ്റത്തിന് എന്തിനാണ് സല്‍മാനെ അഞ്ച് വര്‍ഷം ശിക്ഷിച്ചത്; കരച്ചിലടക്കാനാകാതെ കുഞ്ഞ് ആരാധിക ചോദിക്കുന്നു (വീഡിയോ)

single-img
7 April 2018

Support Evartha to Save Independent journalism

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ഇതേ തുടര്‍ന്ന് താരം ജയിലിലായി. സല്‍മാന്‍ ജയിലിലായതോടെ താരത്തിന്റെ ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. അക്കൂട്ടത്തില്‍ ഒരു കുഞ്ഞ് ആരാധിക കരയുന്ന വീഡിയോ ചര്‍ച്ചയാവുകയാണ്.

എന്തിനാണ് കരയുന്നത് എന്ന് കുട്ടിയോട് അമ്മ ചോദിക്കുമ്പോഴാണ് സല്‍മാന്റെ പേര് പറഞ്ഞ് കുട്ടി കരയുന്നത്. സല്‍മാന്‍ ഖാനെ വെറുതെ വിട്ടില്ലെങ്കില്‍ താന്‍ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് കുട്ടിആരാധിക കരയുന്നത്. സല്‍മാന്‍ ഇത്ര ചെറിയ തെറ്റ് ചെയ്തിട്ടും എന്തിനാണ് 5 വര്‍ഷത്തേക്ക് ശിക്ഷിച്ചത്, മറ്റ് താരങ്ങളെ വെറുതെ വിട്ടില്ലേ എന്നൊക്കെയാണ് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നത്. സല്‍മാന്‍ ഖാന്റെ ഫാന്‍ ക്ലബിലെ അംഗമാണ് ഈ കുട്ടി.