കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി

single-img
7 April 2018

കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. ഇന്ന് പുലര്‍ച്ചെ പേരുരിലാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യെയാണ് ഭര്‍ത്താവ് പാപ്പച്ചന്‍ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69) കൊലപ്പെടുത്തിയത്.

ഇടുക്കി സ്വദേശികളായ ഇവര്‍ മകള്‍ക്കും, ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് പേരൂരില്‍ താമസിച്ചിരുന്നത്. ഇവരുടെ ചെറുമകള്‍ക്കും തലക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.