മമ്മൂട്ടി നെഗറ്റീവ് റോളില്‍..?

single-img
7 April 2018

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ്മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണ് അങ്കിള്‍. മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് ദാമോദറാണ്. ഈ മാസം പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തില്‍ ഒരു വമ്പന്‍ സര്‍പ്രൈസ് ഉണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍.

സംഗതി മറ്റൊന്നുമല്ല, ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് റോളില്‍ പ്രത്യക്ഷപ്പെടുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് എന്നും വാര്‍ത്തകളുണ്ട്. താരത്തിന്റെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഒന്ന് സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക് ആയിരിക്കും.

മമ്മൂട്ടിയുടേത് നെഗറ്റീവ് വേഷമാണോ പോസിറ്റീവ് വേഷമാണോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ നിലപാട്. ഒരു മധ്യവര്‍ഗ കുടുംബം നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് തുക അങ്കിളിന് ലഭിച്ചുവെന്നും വാര്‍ത്തകളുണ്ട്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.