ഗ്ലാസ് ഡോര്‍ തകര്‍ന്ന് വീണ് നാല് വയസുകാരന് പരിക്കേറ്റു; ഭയാനക ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു

single-img
7 April 2018

Glass door explodes in kid’s face

Glass door at Chengdu shopping mall explodes in kid’s face while he plays with it👉 http://shst.me/g1s

Posted by Shanghaiist on Friday, April 6, 2018

കടയുടെ ഗ്ലാസ് ഡോര്‍ തകര്‍ന്ന് കുട്ടിക്ക് പരിക്കേല്‍ക്കുന്ന ഭയാനക ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. ചൈനയിലെ ചെങ്ഡുവിലുള്ള ഷോപ്പിംഗ് മാളിനുള്ളിലെ ആപ്പിളിന്റെ സ്‌റ്റോറിലാണ് സംഭവം. സ്‌റ്റോറിന്റെ ഗ്ലാസ് ഡോറിന് സമീപം പരിക്കേറ്റ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചുകൊണ്ട് നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

അമ്മക്കൊപ്പം എത്തിയതായിരുന്നു നാല് വയസുകാരനായ ഈ കുട്ടി. മുതിര്‍ന്ന കുട്ടി ഗ്ലാസ് ഡോര്‍ വലിച്ചടക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്ലാസ് ഡോര്‍ പൂര്‍ണമായും തകര്‍ന്നു വീഴുകയായിരുന്നു. മറുവശത്ത് നില്‍ക്കുകയായിരുന്ന ചെറിയ കുട്ടി താഴെ വീഴുകയും ഉടനെ കുട്ടിയുടെ അമ്മ ഓടിവന്ന് കുട്ടിയെ എടുത്ത് ഓടുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200000 യുവാന്‍ നഷ്ടപരിഹാരമായി കടക്കാര്‍ കുട്ടിയുടെ അമ്മയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.