കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണം

single-img
7 April 2018

Support Evartha to Save Independent journalism

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി. ഭാരോദ്വഹനത്തിൽ സതീഷ്കുമാർ ശിംവലിംഗമാണ് രാജ്യത്തിന്‍റെ സുവർണ സ്വപ്നങ്ങൾക്ക് വീണ്ടും നിറംപകർന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം.

ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. മൂന്ന് സ്വർണത്തിനു പുറമേ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.