ആ സിനിമയില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ എന്നെ പുറത്താക്കി; വെളിപ്പെടുത്തലുമായി ദീപിക പദുകോണ്‍

single-img
7 April 2018

അഭിനയപാടവം കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും ബോളിവുഡ് നടിമാരില്‍ മുന്‍നിരയിലാണ് ദീപിക പദുകോണിന്റെ സ്ഥാനം. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളുടെയെല്ലാം ജോഡിയായി അഭിനയിച്ചിട്ടുള്ള ദീപിക മസാല സിനിമകള്‍ക്കൊപ്പം പികു പോലുള്ള സിനിമകളിലും തന്റെ സാന്നിധ്യമറിയിട്ടുണ്ട്.

എന്നാല്‍ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.
ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യേ ജവാനി ഹേ ദിവാനിയാണ് ബോളിവുഡില്‍ തനിക്ക് ബ്രേക്ക് നല്‍കിയതെന്ന് ദീപിക പദുക്കോണ്‍ വ്യക്തമാക്കി.

ഈ ചിത്രത്തിന് മുന്‍പ് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ എന്നെ കാസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഒന്നും പറയാതെ ആ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കി. ദീപിക ഫിലിംപെയറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആ സംഭവത്തില്‍ എന്തോ കള്ളക്കളി നടന്നതായാണ് സംശയം.

തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ആ സൂപ്പര്‍സ്റ്റാര്‍ തന്നെയാണെന്നാണ് വിശ്വസിക്കുന്നതെന്നും ദീപിക പറയുന്നു. ആ സമയത്ത് യേ ജവാനി ഹേ ദിവാനിയിലൂടെ എന്റെ രക്ഷകനായത് രണ്‍ബീര്‍ കപൂറാണെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഏതാണ് ആ സൂപ്പര്‍സ്റ്റാര്‍ എന്ന് താരം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ദീപിക പ്രധാന വേഷത്തിലെത്തിയ പത്മാവത് ഒട്ടേറെ പ്രതിസന്ധികള്‍ക്ക് ശേഷമാണ് റിലീസായത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി.