കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു നാലാം സ്വര്‍ണം

single-img
7 April 2018

Support Evartha to Save Independent journalism

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു നാലാം സ്വര്‍ണം. പുരുഷന്‍മാരുടെ 85 കിലോ ഭാരോദ്വഹനത്തില്‍ വെങ്കട് രാഹുല്‍ രഗാല സ്വര്‍ണം നേടി. 338 കിലോ ഭാരം ഉയര്‍ത്തിയാണു സുവര്‍ണനേട്ടം. ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് ആറു മെഡലുകള്‍ ലഭിച്ചു. നാലു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്.

രാവിലെ 77 കിലോ ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗവും സ്വര്‍ണം നേടിയിരുന്നു. 317 കിലോയാണ് സതീഷ് ഉയര്‍ത്തിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതേ വിഭാഗത്തില്‍ മല്‍സരിച്ച് ഈ ഇരുപത്തഞ്ചുകാരന്‍ സ്വര്‍ണം നേടിയിരുന്നു.

ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടമെല്ലാം തന്നെ ഭാരോദ്വഹനത്തില്‍നിന്നാണ്. നാലു സ്വര്‍ണ നേട്ടത്തോടെ മെഡല്‍പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 17 സ്വര്‍ണം നേടി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 14 സ്വര്‍ണവുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.