ഇന്ത്യന്‍ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

single-img
6 April 2018

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റില്‍ ചൈനീസ് അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടതാണ് സംശയത്തിന് ഇട നല്‍കുന്നത്.

ഹാക്ക് ചെയ്യപ്പെട്ടതിനു പിന്നാലെ വെബ്‌സൈറ്റ് ലഭ്യമാകുന്നുമില്ല. വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍, ‘ഈ സൈറ്റ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന അറിയിപ്പാണ് ലഭിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ സൂക്ഷിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ആശങ്കപ്പെടുത്തുന്നതാണ്.