ആ ആഗ്രഹം വിക്രം പറഞ്ഞപ്പോള്‍ ശിവകാര്‍ത്തികേയന്‍ വിശ്വസിച്ചില്ല

single-img
6 April 2018

Doante to evartha to support Independent journalism

തമിഴ് നടന്‍ വിക്രമിന് ഒരു ആഗ്രഹം. വില്ലനായി അഭിനയിക്കണമെന്ന്. ഏതെങ്കിലുമൊരു ചിത്രത്തിലല്ല. കുറഞ്ഞ കാലം കൊണ്ട് തമിഴ് സിനിമയില്‍ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്റെ വില്ലനായി അഭിനയിക്കാനാണ് വിക്രമിന്റെ ആഗ്രഹം. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ തയ്യാറാണെന്ന് വിക്രം തന്നെയാണ് താരത്തെ അറിയിച്ചത്.

ശിവകാര്‍ത്തികേയന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇക്കാര്യം പറഞ്ഞത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ തമ്മില്‍ കണ്ടപ്പോഴാണ് വിക്രം ഇക്കാര്യം പറഞ്ഞതെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

പിന്നീട് വീണ്ടും കണ്ടുമുട്ടിയപ്പോള്‍ തമാശയായി പറഞ്ഞതല്ലേ എന്ന് വിക്രമിനോട് ചോദിച്ചു. എന്നാല്‍ താന്‍ വെറുതെ പറഞ്ഞതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശിവയുടെ ചിത്രത്തില്‍ നായകവേഷം തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് വിക്രം വ്യക്തമാക്കുകയും ചെയ്‌തെന്ന് ശിവ പറഞ്ഞു.