ചെമ്പുകമ്പിയില്‍ വിരിയുന്ന പാമ്പുകളും വ്യാളിയും മുതലയും; ചിത്രങ്ങള്‍ കാണാം

single-img
6 April 2018

ആരെയും അതിശയിപ്പിക്കുന്ന കരകൗശല വിദ്യയാണ് ജപ്പാന്‍കാരനായ സുഡാമോട്ടയുടെ കൈയിലുള്ളത്. ഉപയോഗശൂന്യമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ചെമ്പുകമ്പികളും നാരുകളുമൊക്കെയാണ് അവന്റെ ആയുധങ്ങള്‍. അവ കരകൗശല വസ്തുക്കളാക്കി മാറ്റുന്നതാണ് ഇരുപതുകാരനായ സുഡോയുടെ പ്രധാന ഹോബി.

ഒരു വര്‍ഷം മുമ്പാണ് സുഡോ ചെമ്പുകമ്പികളില്‍ തന്റെ കരവിരുത് പരീക്ഷിച്ചു തുടങ്ങിയത്. ആദ്യം ചെറുകീടങ്ങളുടെ രൂപമായിരുന്നു ഉണ്ടാക്കിയിരുന്നത്. താന്‍ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങള്‍ സുഡോ ഫെയ്‌സ്ബുക്കിലിട്ടു. അതോടെ സുഡോയുടെ തലവര തന്നെ മാറി.

ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് സുഡോയെ സമീപിക്കുന്നത്. ചെമ്പുകമ്പിയില്‍ ഉണ്ടാക്കിയ പാമ്പ്, വ്യാളി, മുതല എന്നിവയ്ക്കാണ് വന്‍ ഡിമാന്റ്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പത്ത് യുവാക്കളുടെ പട്ടികയിലും സുഡോ സ്ഥാനം പിടിച്ചു. പാമ്പുകളും വ്യാളിയും മാത്രമല്ല ആളുകളുടെ ആവശ്യപ്രകാരം പൂക്കളും ചെടികളുമെല്ലാം ഇപ്പോള്‍ സുഡോ നിര്‍മ്മിക്കുന്നുണ്ട്.