സംവിധായകന്‍ മാത്രമല്ല, ഗായകനും തന്നെ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി

single-img
6 April 2018

കാസ്റ്റിംഗ് കൗച്ച് വിവാദം ടോളിവുഡിനെയും പിടിച്ച് കുലുക്കുകയാണ്. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ സിനിമയില്‍ വേഷം നല്‍കാമെന്ന് സംവിധായകര്‍ പറഞ്ഞതായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഗായകനെതിരെയും നടി ശ്രീ റെഡ്ഡി രംഗത്തെത്തി.

ഫേസ്ബുക്കില്‍ ഗായകന്‍ ശ്രീറാമിനെതിരെയാണ് ശ്രീയുടെ വെളിപ്പെടുത്തല്‍. ശ്രീറാം വാട്‌സ്ആപ്പില്‍ ശ്രീ റെഡ്ഡിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവിട്ടിരിക്കുകയാണ് താരം. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകനാണ് ശ്രീറാം.

തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടതായും ശ്രീ ആരോപിച്ചു. ശ്രീറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും നടി പറഞ്ഞു.

നേരത്തെ, സംവിധായകന്‍ തന്നെ ചില കഥാപാത്രങ്ങള്‍ വച്ചു നീട്ടി പ്രലോഭിപ്പിക്കാന്‍ നോക്കിയെന്നും താന്‍ വഴങ്ങിയില്ലെന്നും ശ്രീ തുറന്നടിച്ചിരുന്നു. എന്നാല്‍ ശ്രീ പച്ചക്കളളം പറയുകയാണെന്നും ഇത്തരത്തിലുള്ള കള്ളങ്ങള്‍ ആഘോഷിക്കുമ്പോള്‍ വേദനിക്കുന്ന ഒരു കുടുംബം എനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചിരുന്നു. ഒന്നുകില്‍ മാപ്പ് പറയുക, ആരോപണങ്ങള്‍ പിന്‍വലിക്കുക അല്ലെങ്കില്‍ നിയമനടപടി നേരിടാന്‍ തയ്യാറാകണമെന്നും ശേഖര്‍ പറഞ്ഞിരുന്നു.