കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

single-img
6 April 2018

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കു രണ്ടാം സ്വര്‍ണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് സ്വര്‍ണം നേടിയത്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 58 കിലോ വിഭാഗത്തിലും സഞ്ജിത സ്വര്‍ണം നേടിയിരുന്നു.

2017ല്‍ നടന്ന കോമണ്‍വെല്‍ത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ 195 കിലോ (85 കിലോ + 110 കിലോ) ഉയര്‍ത്തിയും ഈ ഇരുപത്തിനാലുകാരി സ്വര്‍ണം നേടിയിട്ടുണ്ട്. ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ആദ്യ ദിനം ഇന്ത്യക്കായി വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായി ചാനു സ്വര്‍ണവും 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയുമാണ് നേടിയിരുന്നത്.