ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ നിന്നും പ്രവര്‍ത്തകന്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍; വീഡിയോ വൈറല്‍

single-img
6 April 2018

Support Evartha to Save Independent journalism

https://twitter.com/divyaspandana/status/981857700274409473

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്തിലേക്കാണ് വളരെ കൃത്യമായി ഒരു പ്രവര്‍ത്തകന്‍ മാല എറിഞ്ഞിട്ടത്. തുറന്ന വാഹനത്തില്‍ അണികളെ അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടയിലായിരുന്നു സംഭവം.

മാലയെത്തിയ ഭാഗത്തേക്കു നോക്കി രാഹുല്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം അണിയുടെ ‘മാലയെറിയല്‍’ സുരക്ഷാ വീഴ്ച മൂലമാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.