കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം മെഡല്‍

single-img
6 April 2018

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഈ വിഭാഗത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷനെന്ന റെക്കാഡും ദീപക് സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ വെങ്കലവും ഭരദ്വഹനത്തില്‍ നാലാമത്തെ മെഡലുമാണിത്.

സ്‌നാച്ചില്‍ 136 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 159 കിലോയും ഉയര്‍ത്തി ആകെ 295 കിലോയുമായാണ് ദീപക്കിന്റെ വെങ്കല മെഡല്‍ നേട്ടം. ഇരുവിഭാഗങ്ങളിലുമായി 299 കിലോ ഉയര്‍ത്തിയ വെയ്ല്‍സിന്റെ ഗരന്ത് ഇവാന്‍സാനിന്‍ ഈ ഇനത്തില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയപ്പോള്‍ 297 കിലോ ഉയര്‍ത്തി ശ്രീലങ്കയുടെ ഡിസനായകെ മുദിയാന്‍സലാഗെ വെള്ളി മെഡല്‍ നേടി.

വനിതകളുടെ 48 കി.ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു സായ്‌കോം, 53 കിലോ വിഭാഗത്തില്‍ സഞ്ജിത ചാനു എന്നിവര്‍ സ്വര്‍ണവും പുരുഷന്മാരുടെ 56 കി.ഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ വെള്ളിമെഡലുമാണ് ഇന്ത്യയ്ക്കായി നേടിയത്.