അബുദാബിയില്‍ ഒരു ചക്ക മഹോത്സവം

single-img
6 April 2018

മധുരമൂറുന്ന വ്യത്യസ്ത തരം ചക്കകള്‍കൊണ്ട് സമ്പന്നമാണ് അബുദാബി മദീന സയീദ് ഷോപ്പിംഗ് മാളിലെ ചക്ക മഹോത്സവം. ചക്കയുടെ എല്ലാഭാഗങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്ത കാഴ്ചകളും, രുചി വൈവിധ്യങ്ങളുമാണ് ഇവിടെ ചക്ക പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

തേന്‍ വരിക്ക, കൂഴ ചക്ക, ചെമ്പരത്തി വരിക്ക, മുള്ളന്‍ ചക്ക തുടങ്ങി ഇരുപതോളം വ്യത്യസ്ത ചക്കകളാണ് മേളയെ മധുരതരമാക്കുന്നത്. ചക്ക കേരളത്തിന്റെ സ്വന്തം പഴമാണെങ്കിലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചക്കയുടെ സ്വാദ് ഇവിടെ ആസ്വദിക്കാം.

ചക്ക വിഭവങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഫുഡ് കോര്‍ട്ടും ഒരുക്കിട്ടുണ്ട്. ചക്ക ബിരിയാണിയും ഇവിടുത്തെ സ്‌പെഷ്യലാണ്. ചക്കക്കുരുകൊണ്ടുള്ള കറിയാണ് മേളയിലെ താരം. കൂടാതെ ചക്ക കൊണ്ടുള്ള ജെല്ലി, അച്ചാര്‍, പായസം, ചമ്മന്തി പൊടി, എന്നിവയെല്ലാം നാവിനു പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചക്കയുടെ അനന്ത സാധ്യതകള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്തിയാണ് വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.