കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ ഹാന്‍ഡ് ബ്രേക്കിടാന്‍ മറന്നു; തിരിച്ചുവന്നപ്പോള്‍ കാറും ഭര്‍ത്താവും മകളും സ്വിമ്മിങ് പൂളില്‍

single-img
6 April 2018

അടുത്തിടെ ഒരു കാര്‍ ഡ്രൈവറില്ലാതെ നീങ്ങി റോഡിലേക്ക് പോകുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ ഫ്‌ലോറിഡയിലെ ഒക്‌ലൂസയില്‍ നടന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ വാഹനമോടിച്ചിരുന്ന യുവതി മറന്നുപോയി.

അതിനുശേഷം തിരിച്ചുവരുമ്പോള്‍ കാര്‍ സമീപത്തെ സ്വിമ്മിങ് പൂളില്‍ മുങ്ങി കിടക്കുന്നതാണ് യുവതി കണ്ടത്. കാറിനുള്ളില്‍ ഭര്‍ത്താവും മകളും ഉണ്ടായിരുന്നു. സിമ്മിങ് പൂളായതിനാല്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരുക്കുകളൊന്നും ഏറ്റില്ല. യുവതി പെട്ടെന്ന് പണം എടുക്കാനായി പാര്‍ക്ക് ബ്രേക്ക് ഇടാതെ വീട്ടില്‍ കയറിയതാണ് അപകടകാരണമെന്നാണ് വിശദീകരണം.