ബാര്‍ബിക്കായി ടോയ്‌ലെറ്റ് പേപ്പര്‍ കൊണ്ട് വിവാഹവസ്ത്രം; ചിത്രങ്ങള്‍ കാണാം

single-img
6 April 2018

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബാര്‍ബി ഡോളുകള്‍ വാങ്ങി കൂട്ടിയ ആളാണ് ജിയാന്‍ യാംഗ്. എന്നാല്‍ അത് മാത്രമല്ല ജിയാനിന്റ പ്രത്യേകത. തന്റെ ഒരു ബാര്‍ബിയെയും കൊണ്ട് യാത്ര പോയ ജിയാന്‍ ഒരു ഹോട്ടലില്‍ വെച്ച് ടോയ്‌ലെറ്റ് പേപ്പറുകളും ടിഷ്യൂകളും ടെയ്പും ഉപയോഗിച്ച് നല്ല ഭംഗിയുള്ള വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു.

സംഭവം സോഷ്യല്‍മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു. ജിയാന്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.