തണ്ണിമത്തന്‍ കഴിക്കുന്നവര്‍ അറിയേണ്ടത്….

single-img
5 April 2018

Support Evartha to Save Independent journalism

തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. തണ്ണിമത്തന്റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും.

എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നതു നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. തണ്ണിമത്തന്റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്‌നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും.

ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. തണ്ണിമത്തന്റെ വെള്ള ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും.

മുഖസൗന്ദര്യത്തിനും ഉത്തമമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ 99% ശതമാനവും വെളളമാണ്. അത് ചര്‍മത്തിന് ഏറ്റവും മികച്ചതാണ്. വാടിയ ചര്‍മത്തിന് നവോന്മേഷം പകരാന്‍ തണ്ണിമത്തന് കഴിയും. തണ്ണിമത്തന്‍ കഴിക്കുന്നതും ജ്യൂസ് കുടിക്കുന്നതും മുഖത്ത് തേക്കുന്നതും ചര്‍മത്തിന് നല്ലതാണ്.