അമ്മ വേഷത്തിൽ തിളങ്ങാൻ മധുബാല

single-img
5 April 2018

Donate to evartha to support Independent journalism

നടി മധുബാല അമ്മ വേഷത്തിൽ വീണ്ടുമെത്തുന്നു. സീതാരാമ കല്യാണ എന്ന ചിത്രത്തിലൂടെയാണ് ആരാധകരുടെ പ്രിയപ്പെട്ട ‘റോജ’ തിരിച്ചെത്തുന്നത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും കർണാടക മുൻ മുഖ്യന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയാണ് ചിത്രത്തിൽ നായകൻ.

നിഖിലിന്റെ മൂന്നാമത്തെ ചിത്രമാണിത്. രജിത റാം ആണ് നായിക. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രവി ബസ്രൂർ, സധു കോഖില, കുരി പ്രതാപ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ അഴകാൻ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മധുബാല സിനിമാ ലോകത്തെത്തുന്നത്.

തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ മധുബാല അഭിനയിച്ചു. 2001ൽ സിനിമലോകത്ത് നിന്ന് വിട്ടുനിന്ന മധുബാല ഏഴ് വർഷത്തിന് ശേഷം 2008ൽ പുറത്തിറങ്ങിയ കബി സോചാ ബി നാ താ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.