ഞാന്‍ ആത്മഹത്യ ചെയ്തിട്ടില്ല; സീരിയല്‍ നടി ഗായത്രി അരുണ്‍ പറയുന്നു

single-img
5 April 2018

പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. ജീവനോടെയുണ്ടെന്ന് തെളിയിക്കാന്‍. സീരിയല്‍ താരം ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തുവെന്ന് വാട്‌സാപ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് താരം ലൈവിലെത്തിയത്.

ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

‘പലരും മരണവിവരം അറിഞ്ഞു വിളിച്ചിരുന്നു. ആദ്യമൊക്കെ തമാശയായി കണ്ടു. ഞാന്‍ മരിച്ച വാര്‍ത്തയറിഞ്ഞ് കുറെ പേര്‍ വിളിച്ചപ്പോള്‍ എന്റെ ചുറ്റിനും സ്‌നേഹിക്കുന്നവര്‍ ഉണ്ടല്ലോ എന്ന് തമാശയായി ഭര്‍ത്താവിനോട് പറഞ്ഞു. പിന്നീട് ഒരു ദിവസം പരസ്പരം സീരിയലില്‍ എന്നോടൊപ്പം അഭിനയിച്ച ഒരാള്‍ വിളിച്ച് മോളെ നിനക്കൊന്നും പറ്റിയില്ലല്ലോ എന്ന് പരിഭവത്തോടെ ചോദിച്ചു.

ഇതോടെ എനിക്കും വിഷമമായി. എന്നെ സ്‌നേഹിക്കുന്നവര്‍ക്കായാണ് ഞാന്‍ ഇപ്പോള്‍ ലൈവില്‍ വന്നത്’ ഗായത്രി പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ഒന്നും പറയാനില്ല. ഇതിന്‍ മുന്‍പും പലരെയും കൊന്നിട്ടുണ്ട്. മറ്റൊരാളുടെ മരണം ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ളവര്‍ മാനസികനില തെറ്റിയവരാണെന്നും ഗായത്രി പറഞ്ഞു.

സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് തന്നെയാണ് ഗായത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ശക്തമായ കഥാപാത്രമാണ്.