നായ സ്‌നേഹികളെ; ഈ വീടൊന്ന് കണ്ടുനോക്കൂ

single-img
5 April 2018

വളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. പ്രത്യേകിച്ച് നായകളെ സ്‌നേഹിക്കുന്നവര്‍. എന്നാല്‍ ഇഷ്ടം മൂത്ത് നായയുടെ രൂപത്തിലുള്ള വീട് വരെ പണിഞ്ഞു എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെയും ഒരു സംഭവം ഉണ്ടായി. അങ്ങ് അമേരിക്കയില്‍.

ദമ്പതികളായ ഡെന്നിസ് സള്ളിവനും ഫ്രാന്‍സെസ് കോണ്‍ക്ലിനുമാണ് നായയുടെ രൂപത്തിലുള്ള വീട് നിര്‍മ്മിച്ചത്. 1997ലാണ് ഇവര്‍ വീട് പണി കഴിപ്പിച്ചത്. 30 അടി ഉയരത്തിലാണ് വീട് നിര്‍മ്മിച്ചത്. പിന്നീട് ഈ വീട് അവര്‍ ഒരു ഹോട്ടലാക്കി മാറ്റി. വീടിന് പുറത്തുമാത്രമല്ല അകത്തും നായസ്‌നേഹം പ്രകടമാണ്.

ഫര്‍ണീച്ചറുകള്‍ക്ക് പോലും നായകളുടെ രൂപമാണ്. സ്വീറ്റി വില്ലി എന്നാണ് ഈ ഹോട്ടലിന്റെ പേര്. രണ്ട് ബെഡ്‌റൂമും ഒരു ബാത്ത്‌റൂമുമുണ്ട്. രണ്ടാമത്തെ ബെഡ്‌റൂം ‘നായ’വീടിന്റെ മൂക്കിന്റെ അറ്റത്താണ്. ഈ വീടിന്റെ തൊട്ടടുത്ത് തന്നെ ഉടമയുടെ സ്റ്റുഡിയോയും ഗിഫ്റ്റ് ഷോപ്പും സ്ഥിതി ചെയ്യുന്നുണ്ട്.

സ്വീറ്റി വില്ലയില്‍ താമസിക്കാന്‍ എത്തുന്ന അതിഥികളെ ആദ്യം വരവേല്‍ക്കുന്നത് ഇവിടെ നിന്നാണ്. അതേസമയം വീടിനകത്ത് ഫോണോ ടിവിയോ ഇല്ല. അതിഥികള്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഉടമ പറയുന്നു.