‘ടുഡേ വ്യൂ’ ഫീച്ചറുമായി വാട്‌സാപ്പ്

single-img
4 April 2018

നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു വാട്‌സാപ്പ്. പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ വ്യത്യാസമില്ലാതെ വാട്‌സാപ്പ് ഇന്ന് ഏവരുടേയും പ്രിയപ്പെട്ടവനാണ്. ഇപ്പോഴിതാ ഒരു പുതിയ ഫീച്ചര്‍ കൂടി വാട്‌സാപ്പ് അവതരിപ്പിക്കുന്നു. ടുഡേ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഈ ഫീച്ചറില്‍ ഒരു ദിവസത്തെ ചാറ്റുകളും സ്റ്റാറ്റസും വിഡ്ജറ്റില്‍ ലളിതമായി കാണാനാകും.

ആപ്പില്‍ കയറാതെ തന്നെ മെസേജുകള്‍ വായിക്കാനാകുമെന്നു ചുരുക്കം. ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്താലും ശബ്ദ സന്ദേശങ്ങള്‍ പ്‌ളേ ചെയ്യാമെന്നു വാട്‌സാപ്പ് ബീറ്റ ഇന്‍ഫോ എന്ന ടെക് സൈറ്റ് പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു. ഐഒഎസ് ഫോണുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക.