പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി

single-img
4 April 2018

Support Evartha to Save Independent journalism

അംബേദ്കര്‍ കാട്ടിതന്ന പാതയിലാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍ അംബേദ്കറിന് കൃതജ്ഞത അര്‍പ്പിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് ദളിത് സംഘടനകള്‍ ഭാരത് ബന്ദ് ആഹ്വാനം ചെയ്യുകയും അതില്‍ വ്യാപക അക്രമം നടക്കുകയും ചെയ്ത സാഹചര്യത്തിലാണ് അംബേദ്കറിനെ അനുകൂലിച്ചും പാവപ്പെട്ടവര്‍ക്ക് പ്രവര്‍ത്തിക്കും എന്ന വാഗ്ദാനവും പ്രധാനമന്ത്രി നല്‍കിയത് എന്നത് ശ്രദ്ധേയകരമായ കാര്യമാണ്.

എന്നാല്‍ ചടങ്ങില്‍ സംസാരിക്കവെ ദളിത് സംഘടനകള്‍ നടത്തിയ സമരത്തെക്കുറിച്ചോ ഉണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. അംബേദ്കര്‍ കാട്ടിതന്ന പാത പിന്തുടരും എന്നുമാത്രമാണ് മോദി പറഞ്ഞത്.