അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച യുവതിയുടെ കഥയുമായി ‘നെല്ലിക്ക’

single-img
4 April 2018

അബുദാബി: അര്‍ബുദത്തിനെതിരെയും അര്‍ബുദ രോഗികള്‍ക്ക് സമൂഹം നല്‍കേണ്ട സാന്ത്വനത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ‘നെല്ലിക്ക’ എന്ന പുസ്തകം ഒരുക്കിയിരിക്കുകയാണ് അബുദാബി ഓയില്‍ കമ്പനി ജീവനക്കാരനായ റഫീസ് മാറഞ്ചേരി എന്ന യുവാവ്.

അര്‍ബുദ രോഗത്തെ ചെറുത്തു നിന്ന് ജീവിത വിജയത്തിലേക്ക് കയ്പ്പും, മധുരവും നുകര്‍ന്ന് എത്തിയ ഒരു യുവതിയുടെ വിജയ കഥയാണ് നെല്ലിക്ക എന്ന നോവലിലൂടെ റഫീസ് തുറന്നു കാട്ടുന്നത്. മാറഞ്ചേരി ഗ്രാമത്തിലെ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പടെ ഉള്ളവര്‍ തന്നെയാണ് പുസ്തകത്തിലെ കഥാപാത്രങ്ങള്‍.

നോവല്‍ ഇ പുസ്തക രൂപത്തില്‍ മൊബൈല്‍ ഫോണിലും, ടാബിലും, കംപ്യൂട്ടറിലുമെല്ലാം വായിക്കുവാന്‍ കഴിയുന്ന രീതിയില്‍ തയാറാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് പ്രചോദനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായിട്ടാണ് പുസ്തകം വായനക്കാര്‍ക്കു ലഭ്യമാക്കുക.

കാഴ്ച എന്ന ചെറുകഥാ സമാഹാരം, പരാജിതന്‍ എന്ന നോവലിനും ശേഷമാണ് റഫീസ് നെല്ലിക്ക എന്ന പുസ്തകം തയാറാക്കിയത്.