ദളിത് പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞു കയറി അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകര്‍

single-img
4 April 2018

ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ അക്രമങ്ങള്‍ അഴിച്ചുവിട്ടത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പൊലീസുകാരനടക്കം 11 പേരാണ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യയിലാണ് വ്യാപക സംഘര്‍ഷം ഉണ്ടായത്.

പ്രതിഷേധത്തിലേക്ക് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ നുഴഞ്ഞു കയറി സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പൊലീസുകാര്‍ക്ക് എതിരെ വെടിയുതിര്‍ത്തത് ബിജെപി പ്രവര്‍ത്തകന്‍ രാജാ ചൗഹാനാണെന്ന് വ്യക്തമായി കഴിഞ്ഞു.

ഇയാള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കൊല്ലപ്പെട്ട ദളിത് പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നത് പൊലീസല്ലെന്ന് ഡിഐജി ശരദ് സച്ചന്‍ വ്യക്തമാക്കി.