ഇത് മരണക്കളി: യുവാക്കള്‍ക്കിടയില്‍ ഹരമായി ‘കോണ്ടം ചീറ്റല്‍’ ചലഞ്ച്

single-img
4 April 2018

യൂറോപ്പ് അമേരിക്കന്‍ ഐക്യനാട് എന്നിവിടങ്ങളിലെ യുവാക്കള്‍ക്കിടയിലാണ് കോണ്ടംകൊണ്ടുള്ള ഒരു ചലഞ്ച് ട്രെന്റാകുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകത്തേയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.

ചലഞ്ചിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 1993 ല്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇത്തരം ഒരു ചലഞ്ച് പിറവിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ വൈറലായത്.

ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മാരകമായ ചലഞ്ച് എന്നാണ് ഇതിനെ ലോക മാധ്യമങ്ങള്‍ വിശേപ്പിക്കുന്നത്. കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം.

കോണ്ടം മൂക്കിലേയ്ക്കു കയറ്റാന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേയ്ക്കു എടുക്കാന്‍ കഴിയാതെ വരിയോ ചെയ്താല്‍ ചലഞ്ചില്‍ പരാജയപ്പെട്ടതായി കണക്കാക്കും. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം.

എന്നാല്‍ ഏവിടെയങ്കിലും അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണംവരെ സംഭവിച്ചേക്കാം. ബ്ലൂവെയില്‍ പോലുള്ള മാരക വിപത്ത് പരത്തിയ ഗെയ്മിന്റെ അലയൊലികള്‍ അടങ്ങുന്നതെയുള്ളു. അതിനിടെയാണ് മറ്റൊരു അപകട ചലഞ്ച് ട്രെന്‍ഡായിരിക്കുന്നത്.