നൃത്തം ചെയ്ത് റോബോട്ടുകള്‍ ഗിന്നസിലേക്ക്

single-img
3 April 2018


ഏറ്റവുമധികം റോബോട്ടുകള്‍ ഒത്തൊരുമിച്ച് നൃത്തം ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചു. 1,372 കുഞ്ഞന്‍ റോബോട്ടുകളാണ് സംഗീതത്തിനൊപ്പം ഒരുമയോടെ ചുവടുകള്‍ വെച്ചത്. ഇറ്റലിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,069 ഡോബി മെഷീനുകള്‍ ഒരുമിച്ച് നൃത്തം ചെയ്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. ആല്‍ഫ 1എസ് റോബോട്ടുകളെ ഉപയോഗിച്ചാണ് ഇറ്റലി പുതിയ റെക്കോര്‍ഡിട്ടത്. കേവലം 40 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള റോബോട്ടിനെ അലുമിനീയം അലോയിയില്‍ പ്ലാസ്റ്റിക് കോട്ടിംഗ് നല്‍കിയാണ് നിര്‍മ്മിച്ചെടുത്തത്. ചൈനീസ് കമ്പനിയായ യൂബിടെക് ആണ് റോബോട്ടുകളെ നിര്‍മ്മിച്ചത്. 2016ല്‍ ചൈനയ്ക്ക് വേണ്ടിയും റോബോട്ടുകളെ തയ്യാറാക്കിയത് യൂബിടെക്കായിരുന്നു.